Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മംഗളപത്രം സമര്‍പ്പിച്ചു.
07/06/2016
അരനൂററാണ്ടുകാലമായി നാടിന് തണലൊരുക്കുന്ന തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിക്ക് സമീപം നില്‍ക്കുന്ന വാകമരത്തിന് ഇടവകാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മംഗളപത്രം സമര്‍പ്പിച്ചപ്പോള്‍.

തലയോലപ്പറമ്പ് : അരനൂററാണ്ടുകാലമായി നാടിന് തണലൊരുക്കുന്ന മഴമരത്തിന് പരിസ്ഥിതി ദിനത്തില്‍ ഇതിഹാസ സാഹിത്യകാരന്റെ നാട് മംഗളപത്രം സമര്‍പ്പിച്ചു. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിക്ക് സമീപം പള്ളിക്കവലയില്‍ നില്‍ക്കുന്ന വാകമരത്തിനാണ് ഇടവകാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മംഗളപത്രം നല്‍കിയത്. മണിക്കൂറില്‍ പതിനായിരം ലിറ്റര്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന, ഇതരജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കുന്ന, നാടിന് കുളിര്‍മ പകരുന്ന, പൂക്കളുടെ വര്‍ണപ്രപഞ്ചമൊരുക്കി വിസ്മയക്കാഴ്ചയാകുന്ന, കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന തുടങ്ങി പത്ത് കൃതജ്ഞതാ സൂക്തങ്ങളാണ് മംഗളപത്രത്തില്‍ കുറിച്ചിട്ടുള്ളത്. മരത്തിനു ചുവട്ടില്‍ നാളുകളായി മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമദാനത്തിലൂടെ മാലിന്യം നീക്കം ചെയ്തശേഷമാണ് മരമുത്തശ്ശിക്ക് മംഗളപത്രം നല്‍കിയത്. സമര്‍പ്പണ ചടങ്ങില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ഇടവക വികാരി ഫാ. ജോണ്‍ പുതുവ, അസി. വികാരി ഫാ. ജോണ്‍ തടത്തില്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.എ അപ്പച്ചന്‍, ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തിക്കുന്നേല്‍, ജോണ്‍ പാലയ്ക്കക്കാല, വൈസ് ചെയര്‍മാന്‍ അഡ്വ. ആന്റണി കളമ്പുകാടന്‍, ജോസ് പുത്തന്‍പുര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസി വര്‍ഗീസ്, സജി വര്‍ഗീസ്, ഷിജി വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.