Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂറോ കിഡ്‌സ് പ്രീ സ്‌കൂള്‍ വൈക്കത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു.
07/06/2016

വൈക്കം : പ്രീസ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധേയമായ യൂറോ കിഡ്‌സ് പ്രീ സ്‌കൂള്‍ വൈക്കത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രീസ്‌കൂള്‍ ശൃംഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനമാണ് യൂറോ കിഡ്‌സിനുള്ളത്. ഈ മേഖലയിലെ നിരന്തര പഠനഗവേഷങ്ങള്‍ക്ക് ശേഷം നൂതന രീതിയില്‍ തയ്യാറാക്കിയ സിലബസാണ് സ്‌കൂള്‍ പിന്തുടരുന്നത്. കളികളിലൂടെയും വിനോദങ്ങളിലൂടെയും കുട്ടികളെ പഠിപ്പിക്കുന്ന രീതിയാണ് സ്‌കൂളിന്റെ സവിശേഷത. പ്രത്യേകം തയ്യാറാക്കിയ വീഡിയോ ദൃശ്യങ്ങളിലൂടെ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കുന്നു. സ്മാര്‍ട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി വൃത്തിക്ക് മുന്‍തൂക്കം നല്‍കിയ ജിംനേഷ്യം തുടങ്ങിയവ സ്‌കൂളിന്റെ സവിശേഷതയാണ്. സുരക്ഷയുടെ ഭാഗമായി സ്‌കൂളും പരിസരവും മുഴുവന്‍ സമയവും സി സി ടി വി നിരീക്ഷണത്തിലുമായിരിക്കും. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിക്കുന്നു. വീട്ടുമുറ്റത്ത് നിന്ന് കുട്ടികളെ എടുത്ത് തിരിച്ചെത്തിക്കുന്ന യാത്രാസൗകര്യവും ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളും യൂറോ കിഡ്‌സിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും മുന്‍തൂക്കം നല്‍കുന്ന യൂറോ കിഡ്‌സിന്റെ പഠനഗവേഷണങ്ങള്‍ക്ക് ഹവാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ചുക്കാന്‍ പിടിക്കുന്നത്. പ്രവാസിസംഘടനയായ വോയ്‌സിന്റെ വിദ്യാഭ്യാസ രംഗത്തേയ്ക്കുള്ള ആദ്യ കാല്‍വെയ്പ്പുകൂടിയാണിത്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യമാണ് സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തിലാണ് ഫീസ് ഘടന ക്രമീകരിച്ചിരിക്കുന്നതെന്നും അഡ്മിഷന്‍ തുടരുകയാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഏററുമാനൂര്‍ റോഡിലെ ചാലപ്പറമ്പിനും പുളിംഞ്ചുവടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ ഉദ്ഘാടനകര്‍മ്മം ഇന്ന് രാവിലെ 10.30ന് ആദ്യ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളായ ഇറോസ് വിവേക്, പൂര്‍ണ്ണശ്രീ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഉദ്ഘാടനചടങ്ങില്‍ സി കെ ആശ എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് എന്നിവരടക്കമുള്ള പ്രമുഖരും പങ്കെടുക്കും.