Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോക്കററടിച്ച് മോഷണം നടത്തി വന്നിരുന്നയാളെ ഷ്ാഡോ പോലീസ് പിടികൂടി
07/06/2016

വൈക്കം : കേരളവും, തമിഴ്‌നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോക്കററടിച്ച് മോഷണം നടത്തി വന്നിരുന്ന ആലപ്പുഴ മംഗലം പുതുവില്‍ വീട്ടില്‍ ആന്റപ്പന്‍ എന്നു വിളിക്കുന്ന ആന്റണിയെ വൈക്കം ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ വൈക്കം ബോട്ടുജെട്ടിയില്‍ വെച്ച് ബോട്ട് യാത്രക്കാരന്റെ പോക്കററടിച്ച് പെഴ്‌സും അതിലുണ്ടായിരുന്ന 2000 രൂപയും മോഷണം നടത്തിയതിന് ഇയാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പോയ പ്രതി പിന്നീട് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ആന്റപ്പന്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എത്തിയിട്ടുണ്ട് എന്നുള്ള രഹസ്യവിവരം കോട്ടയം ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ ഐ.പി.എസിന് ലഭിച്ചതിനെ തുടര്‍ന്ന് വൈക്കം സി.ഐ എസ്.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങളായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്ന് ആലപ്പുഴയില്‍വെച്ച് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോട്ടയം സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.