Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
07/06/2016
മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി നടത്തിയ വൈക്കം നഗരസഭ ശുചീകരണത്തിന്റെ ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ നിര്‍വഹിക്കുന്നു

വൈക്കം : മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്‌ക്കൂളുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി നഗരസഭ കാര്യാലയവും പരിസരവും ശുചീകരിച്ചു. ശുചീകരണപരിപാടിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, സൂപ്രണ്ടുമാരായ വി.രാജു, എന്‍.എസ് അശോക്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.