Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാലപൂര്‍വ ശുചീകരണവും പരിസ്ഥിതിദിനാഘോഷവും നടത്തി.
07/06/2016
വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഴക്കാലപൂര്‍വ ശുചീകരണപരിപാടിയുടെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ് നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ് : വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിററിന്റെയും തലയോലപ്പറമ്പ് പി.എച്ച്.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ ശുചീകരണവും പരിസ്ഥിതിദിനാഘോഷവും നടത്തി. ശുചീകരണപരിപാടി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിര്‍മല മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം വിജയകുമാരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സക്കീര്‍, ജെ.എച്ച്.ഐ രാജേഷ്, ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറിയും സ്‌ക്കൂള്‍ ടീച്ചര്‍ കൗണ്‍സിലറുമായ ബിനു കെ.പവിത്രന്‍ എന്നിവര്‍ കേഡററുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. കെ.രാജന്‍, അനു, വത്സമ്മ, എം.സി മറിയാമ്മ, സി.ടി കാഞ്ചന, എല്‍സിറ്റ് സ്‌കറിയ, ബീന തോമസ്, വി.വി ജോസഫ്, വി.വി ജെസി, വിനീത ആന്‍ഡ്രൂസ് എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്റ് കെ.സുരേഷ്‌കുമാര്‍ മഴക്കാലപൂര്‍വ ശുചീകരണസന്ദേശം നല്‍കി. വടയാര്‍ ചക്കാല ജംഗ്ഷന്‍, സെന്റ് തോമസ് ആശുപത്രി, സ്‌ക്കൂള്‍ പരിസരം, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.