Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരമുത്തശ്ശി ആദരിച്ചു.
07/06/2016
വൈക്കം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ മരമുത്തശ്ശിയെ സി.കെ ആശ എം.എല്‍.എ ആദരിക്കുന്നു

വൈക്കം : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ മരമുത്തശ്ശി ആദരിച്ചു. സ്‌ക്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.കെ ആശ എം.എല്‍.എ ദിനാചരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 115 വര്‍ഷത്തിലധികം പ്രായമുള്ള മാവിനെ ആദരിക്കുകയും സ്‌ക്കൂള്‍ വളപ്പില്‍ മരങ്ങള്‍ നടുകയും ചെയ്തു. വൈക്കം എ.ഇ.ഒ രത്‌നമ്മ, സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായ പി.കെ ഹരിദാസ്, ജയചന്ദ്, പി.ടി.എ വൈസ് പ്രസിഡന്റ് ലത, എ.സുജാ, ഷൈലാബീവി എന്നിവര്‍ പ്രസംഗിച്ചു.