Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
07/06/2016

വൈക്കം : നഗരസഭ അഞ്ചാം വാര്‍ഡ് എ.ഡി.എസ്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, അയല്‍സഭകള്‍, സാക്ഷരതമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, ജനമൈത്രി പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം, മഴക്കാല രോഗ സെമിനാര്‍, ലഹരിവിരുദ്ധ ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിച്ചു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജനമൈത്രി പോലീസ് കമ്മ്യൂണിറ്റി റിലേഷന്‍ഷിപ്പ് ഓഫീസര്‍ എന്‍.വി സരസിജന്‍ എന്നവര്‍ ക്ലാസ് എടുത്തു. എ.എസ്.ഐ രമേഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി തോമസ്, കെ.സജി, സുശീലന്‍, സി.ഡി.എസ് അംഗം ബിന്ദു, രേണുക രതീഷ്, സ്മിത അനില്‍കുമാര്‍, അജിത അശോകന്‍, ജോര്‍ജ്ജ് വര്‍ഗീസ്, സിന്ധു മധു, കുഞ്ഞുമോന്‍, ത്രേസ്യാമ്മ, കുഞ്ചെറിയ, എസ്.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.