Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം
02/06/2016
ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്ഷീരദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കം താലൂക്ക് ആശുപത്രി അങ്കണത്തില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

ലോക ക്ഷീരദിനത്തില്‍ ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്ഷീരദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കം താലൂക്ക് ആശുപത്രി അങ്കണത്തില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം നടത്തുന്ന ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ ചന്ദ് ഐ.എ.എസ് ക്ഷീരദിന സന്ദേശം നല്‍കി. ക്ഷീരവകുപ്പ് താലൂക്ക് ആശുപത്രിയിലേക്ക് നല്‍കുന്ന പള്‍സ് ഓക്‌സിമീറററിന്റെ സമര്‍പ്പണവും കളക്ടര്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിപ്രകാരം ക്ഷീരസംഘത്തിനുള്ള കെട്ടിടനിര്‍മാണ ധനസഹായം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി വിതരണം ചെയ്തു. ഗ്രാമപഞ്ചാത്ത് പ്രസിഡന്റുമാരായ സാബു പി.മണലൊടി, പി.വി ഹരിക്കുട്ടന്‍, കെ.ആര്‍ ചിത്രലേഖ, എന്‍.കെ ശകുന്തള, ടി.എസ് സെബാസ്റ്റ്യന്‍, ലിജി സലഞ്ജ്‌രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍, ക്ഷീരവികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടോം സി.ആന്റണി, ഡി.ഇ.ഒ കെ.ശിവദാസന്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ എം.രാഗേഷ്, സിനി എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ചൂടുപാല്‍ വിതരണവും നടന്നു.