Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടി പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
02/06/2016
ഐ.സി.ഡി.എസ് പ്രൊജക്ടിനുകീഴിലെ നഗരത്തിലെ 23 അംഗന്‍വാടികള്‍ ചേര്‍ന്ന് നടത്തിയ അംഗന്‍വാടി പ്രവേശനോത്സവം വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

ഐ.സി.ഡി.എസ് പ്രൊജക്ടിനുകീഴിലെ 23 അംഗന്‍വാടികള്‍ ചേര്‍ന്ന് നഗരസഭാതലത്തില്‍ അംഗന്‍വാടി പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി അംഗന്‍വാടികളിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം, വിരമിച്ച അംഗന്‍വാടി ജീവനക്കാരെ ആദരിക്കല്‍, സെമിനാര്‍, എക്‌സിബിഷന്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിററി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.