Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷരമുററങ്ങളിലേക്ക് ചിരിച്ചും കരഞ്ഞും ആടിയും പാടിയും കുരുന്നുകളെത്തിയപ്പോള്‍ പ്രവേശനോത്സവം ഗംഭീരമായി
02/06/2016
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്രവേശനോത്സവം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

അക്ഷരമുററങ്ങളിലേക്ക് ചിരിച്ചും കരഞ്ഞും ആടിയും പാടിയും കുരുന്നുകളെത്തിയപ്പോള്‍ പ്രവേശനോത്സവം ഗംഭീരമായി. ഈറന്‍മഴ കുരുന്നുകള്‍ക്ക് ആവേശമായി. അമ്മമാര്‍ കുട നിവര്‍ത്തി കുരുന്നുകളെ ഒക്കത്തുവെച്ച് അക്ഷരമുററങ്ങളിലേക്കെത്തിയപ്പോള്‍ ഇവരെ വരവേല്‍ക്കുവാന്‍ ഗംഭീര ഒരുക്കങ്ങളാണ് എല്ലായിടങ്ങളിലും നടത്തിയിരുന്നത്. ചെണ്ടമേളവും, വാദ്യഘോഷങ്ങളും ആര്‍പ്പുവിളികളും മധുരപലഹാരങ്ങളും എല്ലാം പ്രവേശനോത്സവത്തെ വര്‍ണാഭമാക്കി.
ചരിത്രസ്മാരകമായി നിലകൊള്ളുന്ന ആശ്രമം സ്‌ക്കൂളിലെ പ്രവേശനോത്സവം ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി മുഖ്യപ്രസംഗം നടത്തി. വൈക്കം ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍ പഠനോപകരണ വിതരണം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സംഗീത മധുരവിതരണവും, വൈക്കം സി.ഐ എസ്.അനില്‍കുമാര്‍ കുട വിതരണവും, എസ്.ഐ എം.സാഹില്‍ ബാഗ് വിതരണവും നടത്തി. പി.ടി.എ പ്രസിഡന്റുമാരായ സിന്ധു മധു, ജി.രാധാകൃഷ്ണന്‍, ഷാജി മാടയില്‍, വി.എച്ച്.എസ്.എസ് അക്കാദമിക് ഹെഡ് ഷാജി ടി.കുരുവിള, സാലി ജോര്‍ജ്ജ്, പ്രിയ ഭാസ്‌ക്കരന്‍, സീത എസ്.ആനന്ദ്, പി.ടി ജിനീഷ്, കെ.ടി പ്രതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്രവേശനോത്സവം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ യൂണിഫോം വിതരണവും, വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് പഠനോപകരണ വിതരണവും നടത്തി. പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല, ഹെഡ്മിസ്ട്രസ് പ്രീത രാമചന്ദ്രന്‍, സിനിമോള്‍, മനോജ്കുമാര്‍, എം.വി സുഷമ, അനില്‍കുമാര്‍, ആര്‍.എസ് ആനന്ദ്, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡി.വൈ.എഫ്.ഐയും, കെ.എസ്.ഇ.ബി എംപ്ലോയീസ് സഹകരണസംഘം ജീവനക്കാരും, രക്ഷിതാക്കളും കുട്ടികള്‍ക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും നല്‍കി. ഒന്നാം ക്ലാസിലെ 32 കുട്ടികളെ അക്ഷരമാലയിട്ടും നഴ്‌സറി കുട്ടികള്‍ ബലൂണ്‍ നല്‍കിയും സ്വീകരിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍, എ.ഇ.ഒ പി.രത്‌നമ്മ, ഡയററ് പ്രിന്‍സിപ്പാള്‍ സി.ശശി, ഹെഡ്മാസ്റ്റര്‍ ബി.ജയചന്ദ്, ബി.പി.ഒ ബിന്ദു, പി.എന്‍ സരസമ്മ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ജി പ്രേംനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എ ഗ്രാന്റ് വിതരണവും ഉപഹാര സമര്‍പ്പണവും നടന്നു.
ടി.വി പുരം ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.യു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജ്യോതി ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ പഠനോപകരണങ്ങള്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ അനില്‍കുമാറും, പാഠപുസ്തകങ്ങള്‍ വാര്‍ഡ് മെമ്പര്‍ ഗീതാ ജോഷിയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എസ്.ബിജു, ഹെഡ്മിസ്ട്രസ് ഷാലിമോള്‍, നിഷാദ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പായസവിതരണം, പ്രവേശന ഗാനാലാപനം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് സ്‌ക്കൂളില്‍ നടന്ന പ്രവേശനോത്സവം സിനിമാതാരം അജയകുമാര്‍ (ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോണ്‍ പുതുവ, അസി. വികാരി ഫാ. ജോണ്‍ തടത്തില്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി.ജെ ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് സാബു, അപ്പച്ചന്‍ പൂഴിക്കോല്‍, ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തിക്കുന്നേല്‍, സി.ജെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌ക്കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ എ.എ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അല്‍ അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്‌ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഹാരിസ് മണ്ണഞ്ചേരി, കുലശേഖരമംഗലം സലഫി മഹല്ല് കമ്മിററി പ്രസിഡന്റ് ഇബ്രാംഹിംകുട്ടി, ഇമാം നൂഹ് സ്വലാഹി, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സുബൈദാ ബീവി, പി.ടി.എ പ്രസിഡന്റ് രാധാമണി, പരീത് കടേമഠം, ഷംസുദ്ദീന്‍, സലാം മദനി എന്നിവര്‍ പ്രസംഗിച്ചു.