Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പ എന്ന പതിനെട്ടുകാരിക്ക് സംരക്ഷണമൊരുക്കാന്‍ നാടൊരുങ്ങുന്നു.
01/06/2016
അമ്മയും സഹോദരനും നഷ്ടപ്പെട്ട ശില്‍പയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച അടിയന്തിര ധനസഹായമായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് സി.കെ ആശ എം.എല്‍.എ കൈമാറുന്നു

കഴിഞ്ഞ ദിവസം വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേററ് അമ്മയും സഹോദരനും നഷ്ടപ്പെട്ട് ഏകയായ ശില്‍പ എന്ന പതിനെട്ടുകാരിക്ക് സംരക്ഷണമൊരുക്കാന്‍ നാടൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി സര്‍ക്കാരില്‍നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ സി.കെ ആശ എം.എല്‍.എ കൈമാറി. കാട്ടിക്കുന്നിലെ ശില്‍പയുടെ അമ്മയുടെ തറവാട്ട് വീട്ടില്‍വെച്ചാണ് ചെക്ക് കൈമാറിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തില്‍ ശില്‍പയുടെ സംരക്ഷണത്തിനായി ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. ശില്‍പക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ചെക്ക് കൈമാറ്റച്ചടങ്ങില്‍ തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍ നായര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പത്മകുമാര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, പഞ്ചായത്ത് അംഗം സുനില്‍കുമാര്‍, വടക്കേമുറി വില്ലേജ് ഓഫീസര്‍ സിന്ധു, എസ്.പി സുമോദ്, ടി.എം വിജയന്‍, എം.കെ ശീമോന്‍, സിബി എന്നിവര്‍ പങ്കെടുത്തു.