Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
01/06/2016
വൈക്കത്തെ വിവിധ ഹോട്ടലുകളില്‍നിന്നും കള്ളുഷാപ്പുകളില്‍ നിന്നും പിടികൂടിയ പഴകിയ ഭക്ഷ്യവസ്തുക്കള്‍.

നഗരത്തിലെ ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും ഇന്നലെ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. വലിയകവല, വല്ലകം, ടൗണ്‍ എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളില്‍നിന്നും, താലൂക്ക് ആശുപത്രിക്ക് മുന്നിലെയും കച്ചേരിക്കവലയ്ക്ക് സമീപമുള്ള വെജിറേററിയന്‍ ഹോട്ടലില്‍ നിന്നുമാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ഷാപ്പുകളില്‍നിന്നും പഴകിയ ഇറച്ചി, മീന്‍കറി, മീന്‍ വറുത്തത്, അപ്പം, കപ്പ എന്നിവയും, ഹോട്ടലില്‍നിന്ന് പഴകിയ ബിരിയാണിയുമാണ് പിടികൂടിയത്. ഇതേഷാപ്പുകളില്‍നിന്ന് മുന്‍പും പലതവണ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതു മുന്‍നിര്‍ത്തി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടിക്കുപുറമെ എക്‌സൈസിനും വിവരം കൈമാറി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ മുന്നിലെ ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.