Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് പീഡനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് കേരള വേലന്‍ മഹാജനസഭ
01/06/2016

സംസ്ഥാനത്തുവര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് കേരള വേലന്‍ മഹാജനസഭ പടിഞ്ഞാറെക്കര 62-ാം നമ്പര്‍ ശാഖാ വാര്‍ഷികപൊതുയോഗം അഭിപ്രായപ്പെട്ടു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് നിയമവിദ്യാര്‍ത്ഥി ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്നും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍ യോഗം ഉദ്ഘാടനം ചെയ്തു. വാസവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.വി ഷാജില്‍, രക്ഷാധികാരി ഡി.എസ് പ്രസാദ്, സംസ്ഥാന വനിതാ വൈസ് പ്രസിഡന്റ് ലളിത, വി.സുകുമാരന്‍, എം.കെ രവി, സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.ആര്‍ വാസവന്‍ (പ്രസിഡന്റ്), വി.സുകുമാരന്‍ (സെക്രട്ടറി), ടി.വി സുധാകരന്‍ (വൈസ് പ്രസിഡന്റ്) എന്നിവരെയും, വനിതാസംഘം ഭാരവാഹികളായി എ.ജി തങ്കച്ചി (പ്രസിഡന്റ്), വിനോമ്മ (സെക്രട്ടറി), പ്രീന (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.