ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെ നടക്കും.
31/05/2016
വെള്ളൂര്‍ പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെ നടക്കും. ഒന്ന് മുതല്‍ മൂന്ന് വരെ വാര്‍ഡുകളിലുള്ളവര്‍ മേവെള്ളൂര്‍ എസ്.എന്‍.ഡി.പി ഹാളിലും, നാല്, അഞ്ച്, പത്ത് വാര്ഡുകാര് വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറേറാറിയത്തിലും, ആറ് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകളിലുള്ളവര്‍ ഇറുമ്പയം എസ്.എന്‍.ഡി.പി ഹാളിലും, 11 മുതല്‍ 13 വരെയുള്ള വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ വടകര കമ്മ്യൂണിററി ഹാളിലും, 14 മുതല്‍ 16 വരെ വാര്‍ഡുകളിലുള്ളവര്‍ വരിക്കാംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഹാളിലുംഎത്തി കാര്‍ഡ് പുതുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു. രാവിലെ 11 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവൃത്തിസമയം.