Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിററി
31/05/2016

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേററ് അമ്മയും സഹോദരനും മരിച്ചതിനെ തുടര്‍ന്ന് അനാഥയായ ശില്‍പയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിററി ആവശ്യപ്പെട്ടു. വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേററ ഉദയനാപുരം പഞ്ചായത്തിലെ ഇത്തിപ്പുഴ മുണ്ടയ്ക്കല്‍ വീട്ടില്‍ രാധയെ രക്ഷിക്കുന്നതിനിടയിലാണ് മകനും പെയിന്റിംഗ് തൊഴിലാളിയുമായ സുബിനും മരണപ്പെട്ടത്. അമ്മയുടെയും സഹോദരന്റെയും പെട്ടന്നുണ്ടായ വേര്‍പാടിന്റെ ആഘാതത്തില്‍നിന്നും ശില്‍പ ഇനിയും മുക്തയായിട്ടില്ല. മെഡിക്കല്‍ ഫാര്‍മസിസ്റ്റ് പഠനം പൂര്‍ത്തിയാക്കിയ ശില്‍പയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിന് താങ്ങാകാന്‍ സര്‍ക്കാര്‍ ഇടപെട്ട് വൈദ്യുതി ബോര്‍ഡില്‍ തന്നെ ജോലി നല്‍കാന്‍ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, സെക്രട്ടറി എം.സുമേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.