Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കററുകളും ബെല്‍ററുകളും വിതരണം ചെയ്തു
31/05/2016

അവധിക്കാല കുങ്ഫ്യു, കരാട്ടെ പരിശീലന ക്യാമ്പില്‍നിന്നും ബ്ലാക്ക് ബെല്‍ററ് ഗ്രേഡുകള്‍ക്ക് യോഗ്യത നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കററുകളും ബെല്‍ററുകളും വിതരണം ചെയ്തു. അക്ഷയ ലേണിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യപരിശീലകന്‍ ബിജു രാഘവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ സംഗീത, പി.ടി സുഭാഷ്, വി.എസ് മിനി എന്നിവര്‍ പ്രസംഗിച്ചു. 100 പേര്‍ പങ്കെടുത്ത അവധിക്കാല ക്യാമ്പില്‍നിന്ന് 10 പേരാണ് ബ്ലാക്ക് ബെല്‍ററ് ഗ്രേഡിന് യോഗ്യത നേടിയത്. കുങ്ഫ്യു ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ ബുക്കോഡാന്‍ കരാട്ടെ അസോസിയേഷന്‍ എന്നീ സംഘടനകളുടെ അനുമതിയോടെയാണ് ക്യമ്പ് സംഘടിപ്പിച്ചത്.