Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം സംഘടിപ്പിക്കും.
24/11/2015
മഹാരാഷ്ട്രയില്‍ ക്രിമിനലുകളുടെ വെടിയേററ് മരിച്ച സി.പി.ഐ നേതാവും എഴുത്തുകാരനുമായിരുന്ന ഗോവിന്ദ് പന്‍സാരയുടെ ജന്മദിനമായെ ഇന്ന് സി.പി.ഐ മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തിയ ഗോവിന്ദ് പന്‍സാരയെ വധിച്ച കുററവാളികളെ സംരക്ഷിക്കുന്ന ഭരണകൂട നിലപാടുകള്‍ക്കെതിരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സത്യഗ്രഹസ്മാരക ഹാളില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സി. അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ബി ബിനു, സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, ജോണ്‍ വി.ജോസഫ്, പി.സുഗതന്‍, കെ.അജിത്ത് എം.എല്‍.എ, എന്‍.അനില്‍ ബിശ്വാസ് എന്നിവര്‍ പ്രസംഗിക്കും.