Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
11-ാമത് സംഗമവും ബാലവേദി ഉദ്ഘാടനവും
31/05/2016

എസ്.എന്‍.ഡി.പി യോഗം 1295-ാം വടക്കേചെമ്മനത്തുകര ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറരിന്റെ 11-ാമത് സംഗമവും ബാലവേദി ഉദ്ഘാടനവും ശ്രുതിഗാര്‍ഡനില്‍ സാംബശിവന്റെ വസതിയില്‍ നടന്നു. എസ്.എന്‍.ഡി.പി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മദനന്‍ വട്ടപ്പറമ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷൈലജ കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ബാലവേദി ഉദ്ഘാടനം എസ്.എന്‍.ഡി.പി യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് നിര്‍വഹിച്ചു. യൂണിററ് ചെയര്‍മാന്‍ ബ്രിജിലാല്‍ ലാല്‍ഭവനം, കണ്‍വീനര്‍ മിനി മോഹനന്‍ ശാഖാ സെക്രട്ടറി പൊന്നപ്പന്‍ കുന്നത്ത്, ശശി മാരേഴത്ത്, ലക്ഷ്മണന്‍ അരിശ്ശേരി, ബാലവേദി അധ്യാപകന്‍ വി.വി കനകാംബരന്‍, അഭിലാഷ് തുണ്ടത്തില്‍, ശോഭന പൂമംഗലം, സുമ ജോളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥന, അന്നദാനം, കലാപരിപാടികള്‍ എന്നിവ നടന്നു.