Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേററ് അമ്മയ്ക്കും മകനും ദാരുണഅന്ത്യം.
30/05/2016
രാധ

വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേററ് അമ്മയ്ക്കും മകനും ദാരുണഅന്ത്യം. ഇത്തിപ്പുഴ മുണ്ടയ്ക്കല്‍ വീട്ടില്‍ രാധ (44), മകന്‍ സുബിന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ന് വീട്ടുമുററത്തുവെച്ചാണ് വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേററ് ഇരുവരും മരിക്കുന്നത്. സഹോദരന്റെയും അമ്മയുടെയും മരണം കണ്‍മുന്നില്‍ ദയനീയമായി നോക്കിനില്‍ക്കാന്‍ കഴിഞ്ഞതിന്റെ ഞെട്ടലിലാണ് സഹോദരി ശില്‍പ. രാവിലെ 6.30ന് പല്ലുതേക്കാന്‍ മുററത്തിറങ്ങിയ രാധ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ തട്ടിത്തെറിക്കുകയായിരുന്നു. രാധ വീഴുന്നതുകണ്ട് സമീപവീട്ടിലെ വീട്ടമ്മ അലമുറയിട്ടു. ഇതുകണ്ടയുടന്‍ മുറിക്കുള്ളില്‍ നിന്ന് മകന്‍ സുബിന്‍ മുററത്തേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ സുബിനും ഷോക്കേററു. സഹോദരനും അമ്മയും മുററത്ത് കിടക്കുന്നതുകണ്ട് ഓടിയടുക്കാന്‍ ശില്‍പ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മോഹന്‍ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് രണ്ടര സെന്റ് ഭൂമിയില്‍ പണിതീരാത്ത വീടിനുള്ളിലായിരുന്നു അമ്മയുടെയും മക്കളുടെയും ജീവിതം. ഏറെ പണിപ്പെട്ടാണ് രാധയും മക്കളും ജീവിതം മുന്നോട്ടുനീക്കിക്കൊണ്ടിരുന്നത്. ഇതിനിടയിലേക്കാണ് കെ.എസ്.ഇ.ബിയുടെ അനാസ്ഥ ഒരു കുടുംബത്തെ തകര്‍ത്തെറിഞ്ഞത്. എം.എല്‍.ടി പൂര്‍ത്തിയാക്കി നില്‍ക്കുന്ന ശില്‍പയുടെ മുന്നോട്ടുള്ള ജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. വൈക്കത്തെ ഒരു ടെക്സ്റ്റയില്‍സില്‍ ജോലി നോക്കി വരികയായിരുന്നു രാധ.