Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ വൈക്കം മേഖലയിലെ സ്‌ക്കൂളുകള്‍ക്ക് മികച്ച വിജയം.
30/05/2016

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ വൈക്കം മേഖലയിലെ സ്‌ക്കൂളുകള്‍ക്ക് മികച്ച വിജയം. വാര്‍വിന്‍ സീനിയര്‍ സെക്കന്ററി സ്‌ക്കൂള്‍, ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിര്‍ എന്നിവ 100 ശതമാനം വിജയം കരസ്ഥമാക്കി. വാര്‍വിന്‍ സ്‌ക്കൂളിലെ എസ്.നന്ദ, എന്‍.ഹരിത, എസ്.കൃഷ്‌ണേന്ദു, എം.മേഘ, രാജലക്ഷ്മി എസ്.കുമാര്‍, ആതിര ബി.അനില്‍ എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിവേകാനന്ദ വിദ്യാമന്ദിര്‍ തുടര്‍ച്ചയായി ഏഴാം തവണയാണ് സമ്പൂര്‍ണ വിജയം നേടുന്നത്. ഇവിടെ 12 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.