Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി മഹോത്സവത്തിന് കൊടിയേറിയതോടെ ഇനി നാടും നഗരവും ഉത്സവലഹരിയില്‍.
24/11/2015
വൈക്കത്തഷ്ടമിയുടെ രണ്ടാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന കാഴ്ചശ്രീബലി എഴുന്നള്ളത്ത്.
ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് കൊടിയേറിയതോടെ ഇനി നാടും നഗരവും ഉത്സവലഹരിയില്‍. രാത്രി പകല്‍ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഒന്നടങ്കം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. സ്വരമണ്ഡപത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുപിടി ഭാവിതാരങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ആവേശം പകരാന്‍ ഭക്തരും കുടുംബാംഗങ്ങളും ഒഴുകിയെത്തും. കലാമണ്ഡപത്തെ ആവേശത്തിമിര്‍പ്പിലാക്കാന്‍ പേരുകേട്ട കലാകാരന്‍മാരും സിനിമാതാരങ്ങളുമൊക്കെ എത്തുന്നതോടെ വൈക്കത്തിന്റെ തനിമ കേരളം മുഴുവന്‍ അരങ്ങുതകര്‍ക്കും. ആദ്യദിനങ്ങളില്‍ തന്നെ കലാമണ്ഡപം ജനസാന്നിദ്ധ്യത്താല്‍ ശ്രദ്ധേയമായി. ആര്‍പ്പുവിളികളും ചെണ്ടമേളവും വാദ്യമേളങ്ങളുമെല്ലാം കലാപ്രകടനങ്ങള്‍ക്ക് കൊഴുപ്പേകി. ഇന്നലെ നടന്ന കാഴ്ച ശ്രീബലി തൊഴുവാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.