Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേക്കടവ് പാലം യഥാര്‍ത്ഥ്യമാകാന്‍ നാട്ടുകാര്‍ തന്നെ സഹായങ്ങള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങണം.
28/05/2016

നേരേകടവ്-മാക്കേക്കടവ് പാലം യഥാര്‍ത്ഥ്യമാകാന്‍ മുറവിളി ഉയരുമ്പോള്‍ ആദ്യം വേണ്ടത് അടിസ്ഥാനപരമായി ഉദയനാപുരം-നേരേകടവ് റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്നതാണ്. ഇതിന് മുറവിളി ഉയര്‍ത്തുന്ന നാട്ടുകാര്‍ തന്നെ സഹായങ്ങള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങണം. അല്ലാതെ പാലത്തിനുവേണ്ടി ആവശ്യമുയര്‍ത്തുന്നത് കടലാസില്‍ ഒതുങ്ങാന്‍ മാത്രമേ ഉപകരിക്കൂ. ഉദയനാപുരം-നേരേകടവ് റോഡ് എത്രയുംവേഗം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്നും നേരേകടവ്-മാക്കേക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് വൈക്കം യൂത്ത് ക്ലബ്ബ് പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ ചേര്‍ത്തല ഭാഗത്തേക്കുള്ള എളുപ്പമാര്‍ഗമാണ് നേരേകടവ്-മാക്കേക്കടവ് ജങ്കാര്‍ സര്‍വീസ്. തൈക്കാട്ടുശ്ശേരി-തുറവൂര്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ നേരേകടവ്-മാക്കേക്കടവ് കടത്തുകടന്നാല്‍ ചേര്‍ത്തല, കൊച്ചി ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരുവാന്‍ സാധിക്കും. ഇതുമൂലം നേരേകടവ് ജങ്കാറിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് എത്തിച്ചേരുന്നത്. ഈ സാഹചര്യത്തില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് എത്രയും വേഗം ഉദയനാപുരം-നേരേകടവ് റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന് യൂത്ത് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് അല്‍ഫിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനുജിത്ത് പി.കെ, വൈസ് പ്രസിഡന്റ് ജിജിത് ഷാജന്‍, ജോയിന്റ് സെക്രട്ടറി എബിന്‍ ബാബു, ട്രഷറര്‍ ദേവന്‍ കൂട്ടുമ്മേല്‍, ശിവശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.