Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി കെ ആശയ്ക്ക് ആവേശകരമായ സ്വീകരണം
28/05/2016
വൈക്കത്തെ നിയുക്ത എം.എല്‍.എ സി.കെ ആശ വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ നടത്തിയ പര്യടനപരിപാടിക്ക് ടി.വി പുരം പഞ്ചായത്തില്‍ നല്‍കിയ സ്വീകരണം.

നിയുക്ത വൈക്കം എം എല്‍ എ സി കെ ആശയുടെ സ്വീകരണം ആവേശ്വോജ്ജ്വലമായി. രാവിലെ 8ന് ടി വി പുരം പഞ്ചായത്തിലെ കോട്ടച്ചിറയില്‍ നിന്നും ആണ് സ്വീകരണ പരിപാടി ആരംഭിച്ചത്. തിരുത്തല്ലി, മൂത്തേടത്തുകാവ്, മഴുവന്‍ഞ്ചേരി, പറകാട്ടുകുളം, പഞ്ചായത്തുപടി, കൂടല്ലി, തുടങ്ങി 36ളോം സ്വീകരണകേന്ദ്രങ്ങളില്‍ സ്‌നേഹവായ്പ്പുകള്‍ ഏറ്റുവാങ്ങിയാണ് ഉച്ചയോടെ ആശ വൈക്കം നഗരസഭാതിര്‍ത്തിയായ പട്ടശ്ശേരിയില്‍ എത്തിയത്. ടി വി പുരം പഞ്ചായത്തിലെ സ്വീകരണപരിപാടികള്‍ക്ക് റ്റി എന്‍ രമേശന്‍, കെ കെ ഗണേശന്‍, പി സുഗതന്‍, കെ വി പ്രസന്നന്‍, ലീനമ്മ ഉദയകുമാര്‍, വി കെ അനില്‍കുമാര്‍, എന്‍ സാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പട്ടശ്ശേരിയില്‍ നിന്നുമാണ് നഗരത്തിലെ സ്വീകരണ പരിപാടി ആരംഭിച്ചത്. ചീപ്പുങ്കല്‍, വെണ്‍പറമ്പ്, ഫിഷര്‍മെന്‍ കോളനി, കോവിലകത്തുംകടവ്, ആയുര്‍വേദ ആശുപത്രി തുടങ്ങി 33ളോം കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടുകളുമടക്കം നൂറു കണക്കിന് പേര്‍ സ്വീകരണം നല്‍കി. നഗരസഭയിലെ സ്വീകരണത്തിന് പി പ്രദീപ്, ആര്‍ ബിജു, എന്‍ അനില്‍ ബിശ്വാസ്, അഡ്വ കെ പ്രസന്നന്‍, എ മനാഫ്, എന്‍ മോഹനന്‍, പി ശശിധരന്‍, എ സി മണിയമ്മ, പി സോമന്‍പിള്ള, എം കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഉദയനാപുരം പഞ്ചായത്തിലെ സ്വീകരണ പരിപാടി കൊട്ടാരത്തില്‍ നിന്ന് ആരംഭിച്ചു. പരുത്തുമുടി, നക്കംതുരുത്ത്, കൊടിയാട്, വൈക്കപ്രയാര്‍ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മറവന്‍തുരുത്തിലെ ചാത്തനാട് സമാപിച്ചു. പി എസ് മോഹനന്‍ , ററി ററി സെബാസ്റ്റ്യന്‍, മുകുന്ദന്‍, സാബു പി മണലൊടി, കെ ജി രാജു, കെ വി ഉദയകുമാര്‍, എം പി ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വീകരണ പരിപാടി ഇന്നും നാളെയും തുടരും.