സെന്‍ട്രലൈസ്ഡ് അഡ്മിഷന് പ്രോസസ് ഹെല്പ് ഡെസ്ക് വൈക്കത്ത് പ്രവര്‍ത്തനം തുടങ്ങി
28/05/2016
വൈക്കത്ത് ആരംഭിച്ച എം.ജി സര്‍വകലാശാലയില്‍ ഡിഗ്രി പ്രവേശനത്തിനുള്ള സൗജന്യ ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു
എം.ജി സര്‍വകലാശാലയിലെ കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിനായുള്ള സെന്‍ട്രലൈസ്ഡ് അഡ്മിഷന് പ്രോസസ് ഹെല്പ് ഡെസ്ക് വൈക്കത്ത് പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി പ്രവേശനത്തിന് സൗജന്യ ഓണ്‍ലൈന്‍ സൗകര്യം ഇവിടെ ലഭ്യമാണ്. നഗരസഭ ഓഫീസിന് എതിര്‍വശത്തുള്ള ഗാന്ധിസ്മൃതിഭവനില് പ്രവര്‍ത്തനം ആരംഭിച്ച ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. ഗാന്ധിസ്മൃതിഭവന് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി.ആര്.എസ് മേനോന്, പി.ജി.എം നായര്‍, ബി.മായ, പി.ജെ അശ്വതി എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിസ്മൃതിഭവനും ശ്രീമഹാദേവ കോളേജും സംയുക്തമായിട്ടാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.