Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ലളിതകലാ അക്കാദമി സെക്രട്ടറി ചുമതലയില്‍ നിന്നും വൈക്കം എം.കെ. ഷിബു രാജിവെച്ചു.
28/05/2016

കേരള ലളിതകലാ അക്കാദമി സെക്രട്ടറി ചുമതലയില്‍ നിന്നും വൈക്കം എം.കെ. ഷിബു രാജിവെച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനെത്തുടര്‍ന്നാണ് രാജി. രണ്ടു വര്‍ഷം മുന്‍പാണ് അക്കാദമി സെക്രട്ടറിയായി ഷിബു ചുമതലയേററത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ സുപ്രധാനമായ നിരവധി സംരംഭങ്ങള്‍ നടപ്പിലക്കാന്‍ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കലാചരിത്രത്തിലെ സമാനതകളില്ലാത്ത കലാസംരംഭമായ സഞ്ചരിക്കുന്ന ചിത്രശാല, കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ ആഗോള കലാഗ്രാമം, കായംകുളത്ത് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം, വൈക്കം സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനം, വഴിയോരശില്പം, കേരളത്തില്‍ നടന്ന ഏറ്റവും വലിയ ചിത്രപ്രദര്‍ശനമായി മാറിയ കോട്ടയത്തെ കാഴ്ച മെഗാ ഫൈനാര്‍ട്‌സ് എക്‌സിബിഷന്‍, രാജാരവിവര്‍മ്മക്ക് സ്മാരകമായി കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറിയും അര്‍ധകായ വെങ്കല പ്രതിമയും ശില്പ ഉദ്യാനവും, അക്കാദമി ശേഖരത്തിലെ ആയിരക്കണക്കിന് ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് ആധുനിക സംവിധാനങ്ങളുള്ള ചിത്രസംരക്ഷണകേന്ദ്രം, കായംകുളത്തെ ശില്പ ഉദ്യാനം, സഞ്ചരിക്കുന്ന ചിത്രശാല പ്രയാണം തുടങ്ങിയ സംരംഭങ്ങള്‍ ഇക്കാലഘട്ടത്തില്‍ നടപ്പിലാക്കപ്പെട്ടതാണ്. അന്തര്‍ദേശീയ, ദേശീയ സംസ്ഥാന തലങ്ങളില്‍ നിരന്തരമായ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിച്ച് അക്കാദമിയുടെ സജീവത ഉറപ്പുവരുത്തി. സമൂഹത്തില്‍ ചിത്ര-ശില്പ-ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍- ഡിജിററല്‍ കലാരംഗത്ത് അഭിരുചിയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് എം.കെ ഷിബു പറഞ്ഞു.