Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കും.
24/11/2015
വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍ നിന്നും വിരമിക്കുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് 28ന് എച്ച്.എന്‍.എല്‍ ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കും. രാവിലെ 8.30ന് എച്ച്.എന്‍.ല്‍ ഗേററില്‍ നിന്നും റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറേറാറിയത്തിലേക്ക് സ്വീകരണഘോഷയാത്ര നടക്കും. ഒന്‍പതിന് നടക്കുന്ന അനുമോദനസമ്മേളനം അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് ഇ.എം ആഗസ്തി എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉപഹാരസമര്‍പ്പണം നടത്തുന്ന ചടങ്ങില്‍ മേഘാലയ മുന്‍ഗവര്‍ണര്‍ എം.എം ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സുധാകരന്‍ എക്‌സ്. എം.പി, ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, എം.എല്‍.എമാരായ കെ.മുരളീധരന്‍, ജോസഫ് വാഴയ്ക്കന്‍, അഡ്വ. മോന്‍സ് ജോസഫ്, കെ.അജിത്ത്, കെ.എസ് ശബരീനാഥ്, എച്ച്.എന്‍.എല്‍ മനേജിംഗ് ഡയറക്ടര്‍ കെ.കെ സുരേഷ്‌കുമാര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, പി.എം മാത്യു എക്‌സ്. എം.എല്‍.എ, ഘനശ്യാം വര്‍മ, കെ.പി ജനാര്‍ദ്ദനന്‍, പി.ഗോവിന്ദന്‍കുട്ടി, ഫിലിപ്പ് ജോസഫ്, പി.വി പ്രകാശ്, അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, ബേബി തെങ്ങനാംകുഴി, വിത്സന്‍ കെ.ജോണ്‍, എസ്.എസ് മുരളി, തോമസ് ടി.മാളിയേക്കല്‍, കെ.ജെ വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. ആര്‍.ചന്ദ്രശേഖരന്‍ മറപടി പ്രസംഗം നടത്തും.