Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമവിശുദ്ധിയുടെ പ്രതീകങ്ങളായ നാട്ടുപശുക്കള്‍ നഗരത്തിന് കൗതുക കാഴ്ച
28/05/2016

ഗ്രാമവിശുദ്ധിയുടെ പ്രതീകങ്ങളായ നാട്ടുപശുക്കള്‍ നഗരത്തിന് കൗതുക കാഴ്ചയാകുന്നു. തിരുപ്പതി ഭഗവാന്റെ അഭിഷേകത്തിനുള്ള പാല്‍ നല്‍കുന്ന പുംഗന്നൂര്‍ കുഞ്ഞിപശു, വെച്ചൂര്‍ പശു, കാംഗയം, ഗീര്‍, കാംഗറേജ്, ഓംകോള്‍, കാസര്‍കോഡ്കുള്ളന്‍, കൃഷ്ണാവാലി, സാഹിവാള്‍ തുടങ്ങി പതിമുന്നിനം പശുക്കളും പഞ്ചാബിലെ 1000 കിലോയിലധികം തൂക്കം വരുന്ന മുറ ഇനത്തില്‍പ്പെട്ട എരുമകളും പ്രദര്‍ശനത്തിലുണ്ട്. കേരളത്തിലെ നാടന്‍ പശു സംരക്ഷകരുടെ ഏകോപന സംഘടനയായ സി ഐ സി ബി എം കെ യും, കെ ഡി സി എസും ചേര്‍ന്നാണ് തുമ്പയും കറുകയും കുടമുല്ല പൂക്കളും എന്ന പേരില്‍ കപില ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഇവയ്ക്ക് പുറമേ വിവിധ ഔഷധ സസ്യതൈകള്‍, ചക്കകൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, നാടന്‍ പശുക്കളില്‍ നിന്നും തയ്യാറാക്കുന്ന വിവിധ ഔഷധ ഉല്‍പ്പന്നങ്ങള്‍, പ്രകൃതി ഉല്‍പ്പന്നങ്ങള്‍, ഔഷധ ഗുണത്തില്‍ നാം അറിയാതെ പോയ സവിശേഷതകളുള്ള ചക്കയുടെ വിവിധയിനം തൈകള്‍, കര്‍ണ്ണാടകത്തിലെ കബകയിലെ നഴ്‌സറിയില്‍ നൂറിലധികം പ്ലാവിനങ്ങള്‍ ഉള്ള മലയാളിയായ അനിലും എത്തിയിട്ടുണ്ട് പ്ലാവിന്‍ തൈകളുടെ ശേഖരവുമായി. നാട്ടറിവുകളും, നാട്ടുവൈദ്യവും തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകളും കപിലഫെസ്റ്റിനോട് അനുബന്ധിച്ചിട്ടുണ്ട്. തുമ്പയും കറുകയും കുടമുല്ല പൂക്കളും എന്നാണ് ഫെസ്റ്റിന് പേരുനല്‍കിയിരിക്കുന്നത്. നഗരത്തിന് പുത്തനൊരു അനുഭവം സമ്മാനിച്ച ഫെസ്റ്റ് 29ന് സമാപിക്കും.