Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ആശയുടെ സ്വീകരണ പരിപാടി ഇന്ന് ആരംഭിക്കും
27/05/2016

നിയുക്ത എം.എല്‍.എ സി.കെ ആശയ്ക്ക് നിയോജകകേന്ദ്രത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ബഹുജനസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഉജ്ജ്വലസ്വീകരണം നല്‍കും. രാവിലെ എട്ടിന് ടി.വി പുരത്തെ കോട്ടച്ചിറയില്‍ നിന്ന് സ്വീകരണപരിപാടി ആരംഭിക്കും. വൈക്കം ടൗണിലെ ഫിഷര്‍മെന്‍ കോളനിയിലെ ഉച്ചഭക്ഷണത്തിനുശേഷം വൈകുന്നേരം മറവന്‍തുരുത്ത് പഞ്ചായത്തിലെ ചാത്തനാട്ട് സമാപിക്കും. നാളെ രാവിലെ വെള്ളൂര്‍ പഞ്ചായത്തിലെ കപ്പോളയില്‍ നിന്ന് ആരംഭിച്ച് ചെമ്പ് പഞ്ചായത്തിലെ കടകംപള്ളിത്തറയില്‍ സ്വീകരണപരിപാടി അവസാനിക്കും. 29ന് കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ ഒരേക്കറില്‍ നിന്നാരംഭിക്കുന്ന പര്യടനം രാത്രി ഒന്‍പതിന് തലയാഴം പഞ്ചായത്തിലെ തറേപ്പറമ്പില്‍ സമാപിക്കും. സ്വീകരണകേന്ദ്രങ്ങളില്‍ സി.കെ ആശ പ്രസംഗിക്കും.