Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോമിത്രം പദ്ധതി
27/05/2016

കേരള സാമൂഹ്യ സുരക്ഷാമിഷനും വൈക്കം നഗരസഭയും സംയുക്തമായി 65 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 20 കേന്ദ്രങ്ങളിലായി നടത്തുന്ന മൊബൈല്‍ ക്ലിനിക്കുകളുടെ രക്ഷാധികാരി വാര്‍ഡ് കൗണ്‍സിലറാണ്. കുടുംബശ്രീ, ആശാ, അംഗന്‍വാടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും പദ്ധതിയിലുണ്ട്. മൊബൈല്‍ ക്ലിനിക്കുകളില്‍ വരുന്ന വയോജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നുകളും നല്‍കുന്നുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വയോജനകൂട്ടായ്മകളും രൂപീകരിച്ചുകഴിഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, സി.ഡി.പി.ഒ, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ എന്നിവരടങ്ങുന്ന മോണിറററിംഗ് കമ്മിററി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ വയോജനങ്ങള്‍ക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ വാര്‍ഡ് കൗണ്‍സിലര്‍, കുടുംബശ്രീ, ആശാ, അംഗന്‍വാടി പ്രവര്‍ത്തകര്‍, വയോമിത്രം ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘം നിരാലംബരും, ഒററക്ക് കഴിയുന്നവരും, വയോമിത്രം ക്ലിനിക്കില്‍ വരാന്‍ കഴിയാത്തവരുമായവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം, വസ്ത്രം, സഹായ ഉപകരണങ്ങള്‍ എന്നിവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നല്‍കിവരുന്നു. വയോമിത്രം പദ്ധതിയില്‍ പുതുതായി ചേരുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോ-ഓര്‍ഡിനറററുമായി ബന്ധപ്പെടണം. ഫോണ്‍ : 9072302568.