Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് ഹെല്‍പ് ഡെസ്‌ക്
27/05/2016

എം.ജി സര്‍വകലാശാലയിലെ കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിനായുള്ള സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് ഹെല്‍പ് ഡെസ്‌ക് ഇന്ന് മുതല്‍ വൈക്കത്ത് പ്രവര്‍ത്തനം ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി പ്രവേശനത്തിന് സൗജന്യ ഓണ്‍ലൈന്‍ സൗകര്യം ഇവിടെ ലഭ്യമാണ്. നഗരസഭ ഓഫീസിന് എതിര്‍വശത്തുള്ള ഗാന്ധിസ്മൃതിഭവനില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിയുക്ത എം.എല്‍.എ സി.കെ ആശ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിക്കും. ഗാന്ധിസ്മൃതിഭവനും ശ്രീമഹാദേവ കോളേജും സംയുക്തമായിട്ടാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.