Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റാഫ് കൗണ്‍സില്‍ വാര്‍ഷികവും ജീവനക്കാരുടെ കൂട്ടായ്മയും
27/05/2016
വൈക്കം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സില്‍ വാര്‍ഷികവും ജീവനക്കാരുടെ കൂട്ടായ്മയും നിയുക്ത എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്യുന്നു

താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സില്‍ വാര്‍ഷികവും ജീവനക്കാരുടെ കൂട്ടായ്മയും ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ബ്രീസ് തോമസ് അധ്യക്ഷത വഹിച്ച യോഗം നിയുക്ത എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍ സി.കെ ആശയ്ക്ക് ഉപഹാരം നല്‍കി. താലൂക്ക് ആശുപത്രിയിലെ മുന്‍ജീവനക്കാരനായ കെ.ചെല്ലപ്പന്റെ മകളാണ് ആശ. ആര്‍.എം.ഒ ഡോ. പി.വിനോദ്, സെക്രട്ടറി സി.എം രാജേഷ്, ഗിരിജ ജോജി,പി.ബി ഷീലാകുമാരി, ഡോ. വീണ, എ.പി അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. വി.വീണ (പ്രസിഡന്റ്), എ.ജിയാഷ് (സെക്രട്ടറി), ഡോ. ബിലിക്‌സ് വിനായക്, വി.വിദ്യ, ടി.കെ ഷീല, എം.എല്‍.സിന്ധു, പി.ഡി ഉഷ, എസ്.വി സന്തോഷ്, മദനന്‍, അബ്ദുല്‍ കബീര്‍, പ്രകാശന്‍, എ.പി അശോകന്‍ എന്നിവരെ തെരഞ്ഞെടുത്തു.