Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തില്‍ മോഷ്ടാക്കള്‍ വിലസുന്നു.
26/05/2016

നഗരത്തില്‍ പലയിടങ്ങളില്‍ മോഷ്ടാക്കള്‍ സ്വരൈ്യവിഹാരം നടത്തുന്നതായി ആക്ഷേപം. പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍. കഴിഞ്ഞയാഴ്ചയാണ് അദ്ധ്യാപക ദമ്പതികളുടെ വീട്ടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് പ്രവേശിക്കാന്‍ ശ്രമിക്കുകയും അതേദിവസം തന്നെ തൊട്ടടുത്ത ഒരു സ്ത്രീ തനിച്ചു താമസിക്കുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 30000 രൂപയോളം അപഹരിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ആറാട്ടുകുളങ്ങര, അയ്യര്‍കുളങ്ങര പ്രദേശങ്ങളിലും മോഷണശ്രമം നടന്നിരുന്നു. ഇന്നലെ പുലര്‍ച്ചേ കച്ചേരിക്കവല ബസ്സ്‌സ്‌റ്റേഷനു സമീപമുള്ള കടയിലെ പൂട്ടുതകര്‍ത്ത് മോഷ്ടാക്കള്‍ കടയില്‍ നിന്നും കുറച്ചു പണവും സാധനങ്ങളും അപഹരിച്ചു. ഇതെല്ലാം നടക്കുമ്പോഴും പോലീസ് പെട്രോളിംഗ് ശക്തമല്ലെന്ന ആക്ഷേപം ജനങ്ങള്‍ക്കുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടുകൂടി മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിക്കാനാണ് സാധ്യത. വീടുകളില്‍ നിന്ന് സൗഹൃദം നടിച്ച് മോഷണം നടത്തുന്ന ഒരു സ്ത്രീയെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.