Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോട്ട് ജെട്ടികളിലെ താങ്ങുകുററികള്‍ ജീര്‍ണാവസ്ഥയിലായത് ജീവനക്കാരെ വലയ്ക്കുന്നു.
24/11/2015
ജീര്‍ണാവസ്ഥയിലായ തവണക്കടവ് ജെട്ടിയിലെ ബോട്ട് അടുപ്പിക്കുന്നതിനുള്ള തെങ്ങിന്‍കുററി
ബോട്ട് ജെട്ടികളിലെ താങ്ങുകുററികള്‍ ജീര്‍ണാവസ്ഥയിലായത് ജീവനക്കാരെ വലയ്ക്കുന്നു. തവണക്കടവ്, വൈക്കം ജെട്ടികളിലെ താങ്ങുകുററികള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിട്ടും മാററി സ്ഥാപിക്കുവാന്‍ അധികാരികള്‍ തുനിയുന്നില്ല. ബോട്ട് അടുപ്പിക്കുന്നത് തെങ്ങിന്‍കുററികളിലാണ്. എന്നാല്‍ തവണക്കടവ് ജെട്ടിയില്‍ പത്ത് തെങ്ങിന്‍കുററികള്‍ വേണ്ട സ്ഥാനത്ത് നാലെണ്ണം മാത്രമാണുള്ളത്. വൈക്കം ജെട്ടിയില്‍ രണ്ട് തെങ്ങിന്‍കുററികള്‍ മാത്രമാണുള്ളത്. പല സമയങ്ങളിലും തെങ്ങിന്‍കുററികളുടെ കുറവ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. ജെട്ടിയിലേക്ക് ബോട്ട് അടുക്കാതെ വരുമ്പോള്‍ സ്ത്രീകളും കുട്ടികളും ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കായലില്‍ വീണ് അപകടത്തില്‍പ്പെടാറുണ്ട്. പലപ്പോഴും ഇവിടെ പഴി കേള്‍ക്കുന്നത് ബോട്ട് ജീവനക്കാരാണ്. അഷ്ടമിക്കാലം ആരംഭിക്കുന്നതോടെ തെങ്ങിന്‍കുററികളുടെ അഭാവം വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. കേരളത്തിലെ ഏറ്റവും ലാഭകരമായ ഫെറിയാണ് വൈക്കം. എന്നാല്‍ എല്ലാക്കാലവും ജെട്ടിയോട് തികഞ്ഞ അവഗണനയാണ് ജലഗതാഗതവകുപ്പ് കാണിക്കുന്നത്. അതിന്റെ നേര്‍ക്കാഴ്ചകളാണ് ബോട്ടുകളുടെ കുറവും കാലപ്പഴക്കവും തെങ്ങിന്‍കുററികളുടെ ജീര്‍ണാവസ്ഥയുമെല്ലാം. വിഷയത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.