Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകജാലക പ്ലസ് വണ്‍ ഹെല്‍പ് ഡെസ്‌ക്
25/05/2016

ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് താലൂക്കില്‍ അനുവദിച്ച ഹയര്‍ സെക്കന്ററി ഫോക്കസ് പോയിന്റ് (ഏകജാലക പ്ലസ് വണ്‍ ഹെല്‍പ് ഡെസ്‌ക്) ആശ്രമം സ്‌ക്കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് പോയിന്റിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമാണ് പ്ലസ് വണ്‍ ഏകജാലക സംവിധാനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌കിനെ ആശ്രയിക്കുന്നത്. പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍, കരിയര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.വി ജോണ്‍, രജി എസ്.നായര്‍, ബിനുരാജ്, സീമാ വാസവന്‍ എന്നിവര്‍ പ്രസംഗിച്ചു.