Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫോട്ടോ എടുക്കല്‍ 28 മുതല്‍ 30 വരെ നടക്കും.
25/05/2016

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ഫോട്ടോ എടുക്കല്‍ 28 മുതല്‍ 30 വരെ നടക്കും. 2013ല്‍ കാര്‍ഡ് പുതുക്കിയവര്‍ക്കും 2015-16ല്‍ അക്ഷയ മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഫോട്ടോ എടുക്കുന്നതിന് അവസരം ഉണ്ടായിരിക്കും. ഒന്ന്, 10, 11 വാര്‍ഡിലുള്ളവര്‍ 29നും 30നും തലയോലപ്പറമ്പ് യു.പി സ്‌ക്കൂളിലും, 12 മുതല്‍ 15 വരെ വാര്‍ഡുകളിലുള്ളവര്‍ 28 മുതല്‍ 30 വരെ വടയാര്‍ മാര്‍സ്ലീബാ സ്‌ക്കൂളിലും, രണ്ട് മുതല്‍ നാല് വരെ വാര്‍ഡുകളിലുള്ളവര്‍ 28 മുതല്‍ 30 വരെ മിഠായിക്കുന്നം എല്‍.പി സ്‌ക്കൂളിലും, അഞ്ച് ആറ് വാര്‍ഡുകളിലുള്ളവര്‍ 29നും 30നും പൊതി സാംസ്‌കാരിക കേന്ദ്രത്തിലും, എട്ട്, ഒന്‍പത് വാര്‍ഡുകളിലുള്ളവര്‍ 28ന് തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലും, ഏഴാം വാര്‍ഡിലുള്ളവര്‍ 28ന് തലപ്പാറ ഗ്രാമകേന്ദ്രത്തിലും പഴയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്/ അക്ഷയ സ്ലിപ്പ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരായി ഫോട്ടോ എടുക്കണം. 30 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രാവിലെ 11 മുതല്‍ വൈകുന്നേരം 5.30 വരെ ഫോട്ടോ എടുക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.