രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
25/05/2016
വൈക്കം താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വൈക്കം ഡി.വൈ.എസ്.പി രാജ്മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ബ്ലഡ് ബാങ്കിന്റെയും വൈക്കം ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ താലൂക്ക് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം ഡി.വൈ.എസ്.പി രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബ്രീസ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യപദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍ നിര്‍വഹിച്ചു. ഡോ. വീണ, ഡോ. സപ്ന സനില്‍, സ്റ്റാഫ് സെക്രട്ടറി സി.എം രാജഷ് എന്നിവര്‍ പ്രസംഗിച്ചു. എ.പി അശോകന്, ജിയാഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.