Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി.
25/05/2016

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ പി.ആര്‍ അനിതയ്ക്ക് വടക്കന്‍ മേഖലയിലെ ദേവസ്വം ജീവനക്കാര്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വൈക്കം ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍.ജയശ്രീ അധ്യക്ഷത വഹിച്ചു. മുന്‍ദേവസ്വം സെക്രട്ടറി വി.എസ് രാജഗോപാലന്‍ നായര്‍, അസി. ദേവസ്വം കമ്മീഷണര്‍മാരായ എസ്.രഘുനാഥന്‍ നായര്‍, മുരളീധരക്കുറുപ്പ്, ബേബി ശശികല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ ഇ.പി ഗോപീകൃഷ്ണന്‍, വി.എസ് രാജേന്ദ്രപ്രസാദ്, പ്രതീഷ്, വിജിലന്‍സ് ഓഫീസര്‍ കെ.എസ് വിനോദ്, മുരുകേശന്‍, വി.ബി രാജീവ്കുമാര്‍, വി.കെ അശോക്കുമാര്‍, രാഹുല്‍ രാധാകൃഷ്ണന്‍, ഭാവന, ചന്ദന, ജ്യോതി, ഗോപകുമാര്‍, എം.എസ് രാജേന്ദ്രന്‍, സുബ്രമണ്യവാര്യര്‍, വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, അമ്മിണിക്കുട്ടന്‍, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.