Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലവേദി കുട്ടികള്‍ക്കൊപ്പം ഔദ്യോഗിക പരിപാടി ആരംഭിച്ച് സി.കെ ആശ
25/05/2016
ചാലപ്പറമ്പ് ലിററില്‍ ഇപ്‌ററ ബാലവേദിയുടെ വാര്‍ഷികാഘോഷങ്ങള്‍ നിയുക്ത എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്യുന്നു

ബാലവേദിയിലൂടെ സംഘടനാപ്രവര്‍ത്തനം ആരംഭിച്ച നിയുക്ത എം.എല്‍.എ സി.കെ ആശ ആദ്യ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചതും ബാലവേദി കൂട്ടായ്മയുടേതെന്നത് തികച്ചും യാദൃശ്ചികം. ചാലപ്പറമ്പിലെ ലിററില്‍ ഇപ്‌ററ ബാലവേദിയുടെ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ആശയെ ക്ഷണിച്ചത് അപ്രതീക്ഷിതമായാണ്. സന്തോഷപൂര്‍വം ക്ഷണം സ്വീകരിച്ച ആശ വേദിയിലെത്തി തന്റെ ബാലവേദി പ്രവര്‍ത്തനങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ കുട്ടികള്‍ക്കും അത് പുതിയൊരു അനുഭവമായി. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, അഡ്വ. കെ.പ്രസന്നന്‍, എന്‍.മോഹനന്‍, സിന്ധു മധു, പി.എസ് മുരളീധരന്‍, കെ.രമേശന്‍, പി.സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു