സംയുക്ത വാര്‍ഷികവും കുടുംബസംഗമവും
25/05/2016
കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയിലെ കുടുംബയൂണിററുകളുടെ സംയുക്ത വാര്‍ഷികവും കുടുംബസംഗമവും ഫാ. സണ്ണി കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയിലെ 15 കുടുംബയൂണിററുകളുടെ സംയുക്ത വാര്‍ഷികവും കുടുംബസംഗമവും നടത്തി. നിയുക്ത എം.എല്‍.എ സി.കെ ആശയെ ചടങ്ങില്‍ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പൊതുസമ്മേളനം ഫാ. സണ്ണി കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പള്ളി പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ വികാരി ഫാ. വര്‍ഗീസ് പൈനുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് പുത്തന്‍പുരയില്‍, ഫാ. പോള്‍ കാരുത്തുരുത്ത്, ഫാ. സെബാസ്റ്റ്യന്‍ കണ്ടത്തില്‍, ജോണ്സണ് മിത്രംപള്ളി, മാത്യു മണ്ണത്താലി, സാജു കായിച്ചിറ, എം.എ റോബിന്, സിസ്റ്റര്‍ ക്ലെയര്‍, സി.ബെല്ഗാനി, രമാ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.