Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കായലില്‍ നടരാജവിഗ്രഹം നിര്‍മ്മിക്കും പ്രയാര്‍ ഗോപാലകൃഷ്ണന്‍
20/05/2016

വൈക്കം കായലില്‍ നടരാജരാജവിഗ്രഹം നിര്‍മ്മിക്കുന്നതിനുള്ള നടപടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചതായി പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ടൂറിസം മന്ത്രിയായിരുന്ന പി എസ് ശ്രീനിവാസനാണ് ഈ സ്വപ്ന പദ്ധതി മുന്നോട്ടു വച്ചത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന പി എസ് ഉല്ലലയിലെ ഒരു പൊതുചടങ്ങില്‍ വച്ച് തന്നോടും ഇക്കാര്യത്തെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നതായി അദ്ദേഹം ഓര്‍മ്മിച്ചു. പോളശ്ശേരി മഹാഭദ്രകാളി ക്ഷേത്രത്തിലെ ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 189 കോടി രൂപ മുടക്കി ഏഷ്യയിലെ ഏറ്റവും വലിയ നടരാജപ്രതിമയാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇതിന്റെ ചുമതല പ്രശസ്ത സംവിധായകന്‍ രാജീവ് അഞ്ചലിനെ ഏല്പ്പിച്ചിട്ടുണ്ട്. വൈക്കത്തിന്റെ ടൂറിസം രംഗത്ത് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും പ്രയാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം അജയതറയില്‍, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗം സുധാകരന്‍, നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, പ്രതിപക്ഷനേതാവ് അഡ്വ വി വി സത്യന്‍, തരണി നാരായണന്‍ നമ്പൂതിരി, ശിവദാസ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.