Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡ്യന്‍ കോഫീ ഹൗസ്ശാഖ തലയോലപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു
20/05/2016
തലയോലപ്പറമ്പില്‍ ആരംഭിച്ച ഇന്‍ഡ്യന്‍ കോഫീ ഹൗസിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു

ഇന്‍ഡ്യന്‍ കോഫീ ബോര്‍ഡ് തൊഴിലാളി സഹകരണസംഘത്തിന്റെ (ഇന്‍ഡ്യന്‍ കോഫീ ഹൗസ്) ശാഖ തലയോലപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു ഹാന്‍സ് സ്‌ക്വയര്‍ ബില്‍ഡിംഗില്‍ ആരംഭിച്ച കോഫീ ഹൗസിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ജെസി വര്‍ഗീസ് ആദ്യവില്‍പന നടത്തി. എ.കെ.ജിയുടെ ഫോട്ടോയുടെ അനാച്ഛാദാനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.കെ രവി നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ എം.അനില്‍കുമാര്‍, സജിമോന്‍ വര്‍ഗീസ്, ഷിജി വിന്‍സന്റ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ തുളസി മധുസൂദനന്‍, ഡോ. അന്‍സാരി ബക്കര്‍ എന്നിവര്‍ സംസാരിച്ചു. കോഫീ ഹൗസ് സഹകരണസംഘം പ്രസിഡന്റ് ഇ.എസ് ജോയി സ്വാഗതവും, സെക്രട്ടറി എസ്.എസ് അനില്‍കുമാര്‍ നന്ദിയും പറഞ്ഞു