Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ആശ്രമം സ്‌ക്കൂളിന് തിളക്കമാര്‍ന്ന വിജയം.
20/05/2016

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ആശ്രമം സ്‌ക്കൂളിന് തിളക്കമാര്‍ന്ന വിജയം. വി.എച്ച്.എസ്.ഇയില്‍ അഞ്ച് കോഴ്‌സുള്ള ജില്ലയിലെ ഏകസ്‌ക്കൂളായ ആശ്രമം സ്‌ക്കൂളിലെ നാല് കോഴ്‌സുകളിലും 100 ശതമാനമാണ് വിജയം. കോമേഴ്‌സ്, അഗ്രിക്കള്‍ച്ചര്‍ വിഭാഗങ്ങളിലാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിരിക്കുന്നത്. ആകെ വിജയശതമാനം 94. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ മാനേജര്‍ പി.വി ബിനേഷ് അഭിനന്ദിച്ചു. വി.എച്ച്.എസ്.ഇയില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാ ഫോറം സ്‌ക്കൂള്‍ ഓഫീസില്‍ ലഭ്യമാണ്. ഹയര്‍ സെക്കന്ററിക്ക് തുല്യമായ യോഗ്യത ലഭിക്കുന്നതോടൊപ്പം ഇഷ്ടമുള്ള തൊഴില്‍ മേഖല തെരഞ്ഞെടുത്ത് പരിശീലനം നേടുന്നതിനും ട്രേഡ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും വി.എച്ച്.എസ്.ഇ പഠനം അവസരമൊരുക്കുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.