Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭഗവത്ഗീത ജ്ഞാനയജ്ഞം 24 മുതല്‍ 30 വരെ
20/05/2016

വിവേകാനന്ദ ഗീതാസ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഭഗവത്ഗീത ജ്ഞാനയജ്ഞം 24 മുതല്‍ 30 വരെ ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24ന് വൈകുന്നേരം അഞ്ചിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിക്കും. സ്വാമി ശാരദാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. 24 മുതല്‍ 30 വരെ വൈകുന്നേരം ആറ് മുതല്‍ 7.30 വരെ ഗീതാജ്ഞാനയജ്ഞത്തിലും, 25 മുതല്‍ 30 വരെ രാവിലെ ആറ് മുതല്‍ എട്ട് വരെ കേനോപനിഷതിലും ക്ലാസുകള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍, എന്‍.പി പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.