Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വാക്കു പാലിച്ചു ഇക്കുറി വനിതാ എം എല്‍ എ
19/05/2016

വൈക്കം നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ എം.എല്‍.എ നിയമസഭയിലെത്തുന്നത്. അതും തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍. കെ ആര്‍ നാരായണന്‍, പി എസ് ശ്രീനിവാസന്‍, പി പരമേശ്വരന്‍, എം കെ കേശവന്‍, പി കെ രാഘവന്‍, കെ കെ ബാലകൃഷ്ണന്‍, പി നാരായണന്‍ തുടങ്ങിയവരാണ് വൈക്കത്തുനിന്നും 15 തവണ വിജയകിരീടം ചൂടിയത്. 1977 മുതല്‍ വൈക്കം സംവരണ മണ്ഡലമായി. വൈക്കം നഗരസഭ ചെമ്പ്, കല്ലറ, മറവന്‍ന്തുരുത്ത്, ടി വി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നിയോജക മണ്ഡലം. എല്‍ ഡി എഫ് ഭരിക്കുന്ന വൈക്കം നഗരസഭ, ചെമ്പ്, മറവന്‍തുരുത്ത്, തലയാഴം, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളിലും യൂ ഡി എഫ് ഭരിക്കുന്ന ടി വി പുരം, കല്ലറ, തലയോലപ്പറമ്പ് പഞ്ചായത്തുകളിലും ആശ മികച്ച ഭൂരിപക്ഷം നേടി. പ്രചരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍തന്നെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി സി കെ ആശയ്ക്ക് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകര്യത ലഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും തൊഴിലാളികളും ആവേശപൂര്‍വ്വമാണ് ആശയെ എതിരേറ്റത്. സി.പ.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത സമ്മേളനങ്ങളില്‍ വന്‍ജനക്കൂട്ടമായിരുന്നു. വനിതകള്‍ മാത്രം പങ്കെടുത്ത തെരഞ്ഞെടുപ്പ് സമ്മേളനം സ്ത്രീകളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഒരു വനിതയെ നിയമസഭയിലെത്തിക്കാന്‍ ലഭിച്ച അവസരം പാഴാക്കില്ലെന്ന് ദൃഢ നിശ്ചയത്തിലായിരുന്നു വനിതകള്‍. ഇതിലൂടെ റെക്കോഡ് വിജയമാണ് ഇടതുപക്ഷ മുന്നണി കൈവരിച്ചത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടികയുമായാണ് എല്‍ ഡി എഫ് വോട്ടര്‍മാരെ സമീപിച്ചത്. ചിട്ടയായ പ്രവര്‍ത്തനമാണ് എല്‍ ഡി എഫ് മണ്ഡലത്തിലെമ്പാടും കാഴ്ച്ച വച്ചത്.
പിന്നോക്ക ദളിത് ജനതയെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കാല്‍ക്കീഴില്‍ അടിയറവയ്ക്കാനുള്ള സംഘപരിവാറിന്റെയും വെള്ളാപ്പള്ളി നടേശന്റെയും നീചതന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വൈക്കത്തെ പ്രബുദ്ധ ജനത. തങ്ങള്‍ വിജയിക്കുമെന്നു വരെ വമ്പ് പറഞ്ഞ എന്‍ ഡി എയ്ക്ക് പിന്നോക്ക ദളിത് ജനതയുടെ കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ല. തുടര്‍ച്ചയായ പരാജയമേറ്റുവാങ്ങി യു ഡി എഫ് സ്ഥാനാര്‍ത്ഥി സനീഷ്‌കുമാര്‍. കോണ്‍ഗ്രസ്സ് കനത്ത തകര്‍ച്ചയാണ് ഇവിടെ നേരിട്ടത്. പരമ്പരാഗത കോണ്‍ഗ്രസ്സ് വോട്ടുകള്‍ ചോര്‍ന്നത് എന്‍ ഡി എയിലേക്കാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്തും ദുര്‍ബ്ബല സാന്നിദ്ധ്യമാണ് യു ഡി എഫ് കാഴ്ച വച്ചത്. ഇതുകൊണ്ടു തന്നെ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ആശ വിജയിക്കുമെന്ന് എല്‍ ഡി എഫ് മുന്‍കൂട്ടി പറഞ്ഞത്. പ്രതീക്ഷിച്ചതിലേറെ വിജയമാണ് വൈക്കത്തെ ജനത ഇടതുപക്ഷത്തിന് നല്‍കിയത്.