Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ഗ്ഗീയതയുടെ കുഴലൂത്തുകാര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് വൈക്കത്തെ സമ്മതീദായകര്‍
19/05/2016

ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും നേരിട്ടെത്തി ആശീര്‍വദിച്ച നവോത്ഥാന പോരാട്ടമായിരുന്നു വൈക്കം സത്യാഗ്രഹം. ജാതിഭേതത്തിന്റെ പേരില്‍ വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച പൗരോഹിത്യ മാലിന്യങ്ങള്‍ക്കെതിരായുള്ള ആദ്യത്തെ പോരാട്ടം ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള വെല്ലൂര്‍ മഠം(ആശ്രമം സ്‌കൂള്‍)ത്തിലാണ് സത്യഗ്രഹികള്‍ തമ്പടിച്ചത്. വൈക്കത്ത് ഉല്ലലയിലെ ഓങ്കാരേശ്വരത്താണ് ഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയത്. ഭാരതത്തിലെ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ മണ്ണിലാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ജാതികോമരങ്ങള്‍ക്ക് പിന്നില്‍ പിന്നോക്ക ദളിത് ജനവിഭാഗങ്ങളെ പണയപ്പെടുത്തുവാനുള്ള കുടിലതന്ത്രങ്ങള്‍ക്ക് കരുനീക്കിയത്. ഇവരുടെ ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ വോട്ടര്‍മാര്‍ ഇവര്‍ക്കു നല്‍കിയ തിരിച്ചടിയുടെ ആഘാതം ചെറുതല്ല. എസ് എന്‍ ഡി പി യൂണിയന്‍ ആഫീസ് പോലും സംഘപരിവാര്‍ ശക്തികളുടെ താവളമാക്കി മാറ്റി ഇക്കൂട്ടര്‍. ശ്രീനാരായണ ഗുരു ആരംഭിച്ച മഹാപ്രസ്ഥാനത്തെ മതവൈതാളികരുടെ കൂടാരങ്ങളാക്കി മാറ്റുന്ന ഇവരെകാത്തിരിക്കുന്നത് വന്‍തിരിച്ചടികളും അതിശക്തമായ പ്രതിഷേധങ്ങളുമാണ്. ശ്രീനാരായണ ഗുരുവിന്റെയും മഹാത്മ അയ്യന്‍ങ്കാളിയുടെയും കാലാതിവര്‍ത്തിയായ സന്ദേശങ്ങളെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിക്കാനുള്ള ഇവരുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.