Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഹ്ലാദപ്രകടനം നടത്തി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍
19/05/2016

ഇടതുപക്ഷ മുന്നണിയുടെ വിജയവാര്‍ത്തകള്‍ ഓരോന്നും പുറത്തുവരുമ്പോള്‍ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളിലും ആഹ്ലാദ ആരവങ്ങളുയര്‍ന്നു. മധുരപലഹാര വിതരണത്തിന് ശേഷമാണ് ആഹ്ലാദ പ്രകടനം ആരംഭിച്ചത്. വാദ്യമേളങ്ങളും പ്രകടനത്തിന് കൊഴുപ്പേകി. വലിയകവലയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിലെത്തിയാണ് സമാപിച്ചത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രകടനങ്ങളും തുറന്ന വാഹനങ്ങളിലെ വാദ്യമേളങ്ങളും രാവിലെ മുതല്‍ വൈകുന്നേരം വരെ തുടരുന്ന കാഴ്ചകളായിരുന്നു എങ്ങും. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി സി കെ ആശ മണ്ഡലത്തില്‍ എല്ലായിടത്തും പര്യടനം നടത്തി. ടൗണില്‍ നടന്ന പ്രകടനത്തിന് എല്‍ ഡി എഫ് നേതാക്കളായ കെ എസ് രത്‌നാകരന്‍, അഡ്വ കെ പ്രസന്നന്‍, നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, പി ശശിധരന്‍, ഡി രഞ്ജിത്ത് കുമാര്‍, കെ പി സതീശന്‍, അഡ്വ എ മനാഫ്, അഡ്വ എം ജി രഞ്ജിത്ത്, അഡ്വ അംബരീഷ്, പി വി പുഷ്‌ക്കരന്‍, സി പി ജയരാജ്, പി എസ് പുഷ്പമണി, കണ്ണന്‍, കെ ജി രാജു, എന്‍ മോഹനന്‍, പി സോമന്‍പിള്ള, ആര്‍ സന്തോഷ്, ബിജു കണ്ണേഴത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.