Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിലകത്തുംകടവ് ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 19 മുതല്‍ 22 വരെ
17/05/2016
വൈക്കത്തെ കോവിലകത്തുംകടവില്‍ പുതുതായി നിര്‍മ്മിച്ച മഹാഭദ്രകാളി ക്ഷേത്രം

കോവിലകത്തുംകടവ് ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 19 മുതല്‍ 22 വരെ നടത്തുന്നു. മെയ് 22ന് രാവിലെ 6.30നും 7.46നും മദ്ധ്യേ ബ്രഹ്മശ്രീ കുഴിക്കാട്ടില്ലം അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭദ്രകാളിപ്രതിഷ്ഠയും തുടര്‍ന്ന് ആമേടമന ബ്രഹ്മശ്രീ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സര്‍പ്പപ്രതിഷ്ഠയും ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തിമന ബ്രഹ്മശ്രീ നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗുരുനാഥ-നല്ലച്ച പ്രതിഷ്ഠയുമാണ് നടത്തുന്നത്. 19ന് രാവിലെ സൂര്യോദയത്തിന് മുന്‍മ്പു മുതല്‍ പിറേറന്ന് സൂര്യോദയം വരെ അഹോരാത്രമായുള്ള അഖണ്ഡനാമജപത്തിന് പോളശ്ശേരി ക്ഷേത്രം മേല്‍ശാന്തി ഗിരീഷ് ഭദ്രദീപം തെളിയിക്കുന്നു. 20ന് രാവിലെ 5ന് ദ്വാദശാക്ഷരീവിധാനം പൂജ, 5.30ന് മഹാഗണപതിഹോമം, 6.30ന് അഖണ്ഡനാമജപ സമര്‍പ്പണം, 7ന് മൃത്യുഞ്ജയഹോമം, 7.30ന് മഹാസുദര്‍ശനഹോമം, നരസിംഹഹോമം, 8ന് ബ്രഹ്മരക്ഷസ്സിന് പത്മത്തില്‍ പൂജ, 9ന് സ്വയംവരദുര്‍ഗ്ഗാവിധാനം പൂജ, ഉച്ചയ്ക്ക് 12ന് പ്രസാദംഊട്ട്, 5.10ന് അഘോരഹോമം, 6ന് ശൂലനീഹോമം, തൃഷ്ടുപ്പ് ഹോമം, 6.30ന് വനദുര്‍ഗ്ഗാവിധാനം പൂജ, ദുരിതദുര്‍ബ്ബാധാമോചനം, 7ന് പരദേവതാപൂജ, 7.30ന് ആവാഹന, ബാധാവേര്‍പാട്, ബാധോച്ചാടനം, ശുദ്ധപുണ്യാഹം എന്നിവയും 21ന് രാവിലെ 5.30ന് അഷ്ടദ്രവ്യഹിതം മഹാഗണപതിഹോമം, 6ന് പ്രതിമാജപം, 6.30ന് നാരായണീയ പാരായണം, 7ന് തിലകഹോമം, 9ന് സായൂജ്യപൂജ, 9.30ന് ബാലാലയത്തില്‍ അനുജ്ഞാപൂജ, 10ന് വാസ്തുശുദ്ധ്യര്‍ത്ഥം ഖനനാദി സപ്ത ശുദ്ധിക്രിയകള്‍, ഉച്ചയ്ക്ക് 12ന് പ്രസാദംഊട്ട്, വൈകിട്ട് 4.30ന് നൂതനബിംബപരിഗ്രഹം, 5ന് പ്രാസാദപരിഗ്രഹം, 5.30ന് ശയ്യാപൂജകള്‍, 6ന് ബിംബങ്ങള്‍ ശയ്യയിലേയ്ക്ക് എഴുന്നള്ളിപ്പ്, 6.30ന് പ്രതിഷ്ഠയ്ക്കായുള്ള ആചാര്യവരണം, 7ന് ദ്ധ്യാനാധിവാസം, 8ന് വാസ്തുബലി എന്നിവയും 22ന് രാവിലെ 4.30ന് പ്രാസാദശുദ്ധി, 6ന് ബേബി എം.മാരാര്‍, കലാപീഠം അജിത്കുമാര്‍, കലാപീഠം പ്രകാശ് എന്നിവരുടെ പഞ്ചവാദ്യത്തോടും കാഞ്ചികാമകോടിപീഠം ആസ്ഥാനവിദ്വാന്‍ ബാലുശ്ശേരി കൃഷ്ണദാസ്, കലാമണ്ഡലം മുരുകദാസ് എന്നിവരുടെ ചെണ്ടമേളത്തോടും കൂടി ദേവബിംബങ്ങളും കലശങ്ങളും ശ്രീലകത്തേക്ക് എഴുന്നെള്ളിപ്പ്, തുടര്‍ന്ന് പ്രതിഷ്ഠാ കര്‍മ്മങ്ങളും, പ്രതിഷ്ഠാനുബന്ധക്രിയകളും, പ്രതിഷ്ഠാകലശാഭിഷേകം, നൂറുംപാലും ഉച്ചയ്ക്ക് 12ന് പ്രസാദംഊട്ട്, വൈകിട്ട് 3ന് കുംഭകുടം, 5ന് താലപ്പൊലി വരവ്, 7ന് ദീപാരാധന, 7.10ന് വൈക്കം മുരളിയുടെ പ്രഭാഷണം, 8ന് അത്താഴപ്പൂജ, നടഅടയ്ക്കല്‍ എന്നിവയും നടക്കും. 20ന് ഉച്ചയ്ക്ക് ശേഷം 3ന് നടക്കുന്ന ശ്രീകോവില്‍ സമര്‍പ്പണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. 3.15ന് നടക്കുന്ന വേദിക സമര്‍പ്പണം വൈക്കം മഹാദേവക്ഷേത്ര മേല്‍ശാന്തി ഡി നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. 3.30ന് നടക്കുന്ന വസ്ത്രസമര്‍പ്പണം വൈക്കം മുന്‍സിപ്പാലിററി പ്രതിപക്ഷനേതാവ് അഡ്വ വി വി സത്യന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ക്ഷേത്രസങ്കേതം സമര്‍പ്പിക്കല്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയിലും, ധാന്യങ്ങള്‍ സമര്‍പ്പണം 118-ാം നമ്പര്‍ എ കെ ഡി എസ് സെക്രട്ടറി കെ ആര്‍ രാജേഷും, ബിംബസമര്‍പ്പണം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ പി കെ സുധാകരനും, സര്‍പ്പങ്ങളുടെ പ്രതിമകള്‍ സമര്‍പ്പണം കടവില്‍ ഡി സോമനും, പൂജാപാത്രങ്ങള്‍ സമര്‍പ്പണം 117-ാം നമ്പര്‍ എ കെ ഡി എസ് സെക്രട്ടറി എ രവീന്ദ്രനും, താഴികക്കുടം സമര്‍പ്പണം കണിച്ചേരി മഠം ബാലുസ്വാമിയും നിര്‍വ്വഹിക്കുന്നു.