Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയോജകമണ്ഡലത്തില്‍ 83 ശതമാനം പോളിംഗ്.
17/05/2016

നിയോജകമണ്ഡലത്തില്‍ 83 ശതമാനം പോളിംഗ്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ആരംഭത്തില്‍ മന്ദഗതിയില്‍ ആയിരുന്നു. ചാററല്‍മഴ വില്ലനായി. പത്ത് കഴിഞ്ഞതോടെയാണ് രംഗം ഉഷാറായത്. പിന്നീട് ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. നഗരസഭയിലെ വൈക്കം ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് കനത്ത പോളിംഗ് ആണ് നടന്നത്. ഉദയനാപുരം പഞ്ചായത്തിലെ കയര്‍ സൊസൈറ്റി ബൂത്തിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. കെ.അജിത്ത് എം.എല്‍.എ വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലും, തിരക്കഥാകൃത്തും സംവിധാകനുമായ പി.ബാലചന്ദ്രന്‍, ഭാര്യയും മുന്‍നഗരസഭ ചെയര്‍പേഴ്‌സണുമായ ശ്രീലതാ ബാലചന്ദ്രനോടൊപ്പം എത്തി വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും വോട്ട് ചെയ്തു.
നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് വടക്കേനട ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലും, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉല്ലല എന്‍.എസ്.എസ് സ്‌ക്കൂള്‍ ബൂത്തിലും, സെക്രട്ടറി എം.പി സെന്‍ ഏനാദി എല്‍.പി സ്‌ക്കൂളിലും വോട്ട് രേഖപ്പെടുത്തി. വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, മുന്‍എം.എല്‍.എ പി.നാരായണന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം വൈക്കം ഗോപകുമാര്‍ എന്നിവര്‍ വോട്ട് ചെയ്ത പ്രമുഖരില്‍പ്പെടുന്നു.