Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉജ്ജ്വലവിജയം പ്രതീക്ഷിച്ച് എല്‍.ഡി.എഫ്
17/05/2016

തെരഞ്ഞെടുപ്പില്‍ എല്ലാ കണക്കുകൂട്ടലുകള്‍ ഇഴകീറി പരിശോധിക്കുമ്പോഴും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി സി.കെ ആശ വിജയം കൈവരിക്കുമെന്ന് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിററി പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാറും, സെക്രട്ടറി ടി.എന്‍ രമേശനും പറഞ്ഞു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വളരെ സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അദ്യന്തം നിറഞ്ഞുനിന്നു. യു.ഡി.എഫ് നിര്‍ജ്ജീവമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണിച്ച പണക്കൊഴുപ്പിന്റെ മേളങ്ങളൊന്നും തെരഞ്ഞെടുപ്പ് ദിവസം പ്രകടമായില്ല. വര്‍ഗീയ ഭീഷണിക്കെതിരായ ജാഗ്രത വിവിധ ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടമാക്കും. ജനാധിപത്യനിലപാടുകള്‍ക്കുള്ള വിജയമായിരിക്കും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തെളിയുകയെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.