Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്ഷേത്രനഗരിയെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാക്കിയത് ത്രികോണമത്സരത്തിന്റെ പോരാട്ടവീര്യം
14/05/2016

മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്ഷേത്രനഗരിയെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാക്കിയത് ത്രികോണമത്സരത്തിന്റെ പോരാട്ടവീര്യമായിരുന്നു. എല്ലാക്കാലവും യു.ഡി.എഫ്-എല്‍.ഡി.എഫ് പോരാട്ടമായിരുന്നു. മിക്കതെരഞ്ഞെടുപ്പിലും ഫലം പുറത്തുവരുന്നതിനുമുന്‍പുതന്നെ വിജയം എല്‍.ഡി.എഫിന് സുനിശ്ചിതമായിരുന്നു. ഇതിനാണ് ഇത്തവണ മാററമുണ്ടായത്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കോട്ടയം ജില്ലയില്‍ മററ് മണ്ഡലങ്ങളിലെല്ലാം എല്ലാക്കാലവും വിജയം കൂടുതല്‍ നേടിയിരുന്നത് യു.ഡി.എഫ് ആയിരുന്നു. ഇത് മനസ്സിലാക്കി ഇത്തവണ വൈക്കം മണ്ഡലംകൂടി പിടിക്കാന്‍ യു.ഡി.എഫ് പ്രചാരണരംഗത്തെ ആവേശമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തന്നെയാണ് കളത്തിലിറക്കിയത്. എന്നാല്‍ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചാണ് എല്‍.ഡി.എഫ് പ്രചാരണരംഗത്ത് നിലയുറപ്പിച്ചത്. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, കാനം രാജേന്ദ്രന്‍ തുടങ്ങിയവരെല്ലാം പ്രചാരണപരിപാടുകളുടെ ഭാഗമായി വൈക്കത്ത് എത്തിയിരുന്നു. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള എസ്.എന്‍.ഡി.പി-കെ.പി.എം.എസ്-ബി.ജെ.പി പിന്തുണയോടെ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ഇരുമുന്നണികളെയും വെല്ലുന്ന രീതിയിലുള്ള പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തിയത്. ഇവരും വിജയപ്രതീക്ഷയില്‍ തന്നെയാണ്. ഇന്ന് നടക്കുന്ന കൊട്ടിക്കലാശം ടൗണിനെ അവസാന അരമണിക്കൂര്‍ നേരം ആവേശക്കൊടുമുടിയില്‍ എത്തിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. ഇതിനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും നേതാക്കളും അണികളുമെല്ലാം.